Sunday, 14 July 2019

Guruvayoor Naalambalam yathra

നാലമ്പലം ദര്‍ശനം ഒരേ ദിവസം ഉച്ചപൂജയ്ക്കു മുമ്പ് പൂര്‍ത്തിയാക്കുന്നത് ഏറ്റവും ഉത്തമമാണ്.

രാമായണ കഥ കേട്ടുണരുന്ന കര്‍ക്കിടകമാസത്തിന്‍റെ പുണ്യനാളുകളില്‍ ശ്രീരാമ-ലക്ഷമണ- ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഓരേ ദിവസം ദര്‍ശനം നടത്തുന്ന പൂര്‍വീകാചാരമാണ് നാലമ്പല ദര്‍ശനം എന്ന പേരീല്‍ പ്രശസ്തമായിട്ടുള്ളത്. നാലമ്പലം ദര്‍ശനം ഒരേ ദിവസം ഉച്ചപൂജയ്ക്കു മുമ്പ് പൂര്‍ത്തിയാക്കുന്നത് ഏറ്റവും ഉത്തമമാണ്. കര്‍ക്കടകത്തില്‍ ഉച്ചപൂജക്കു മുമ്പ് രാമ, ലക്ഷ്മണ, ഭരത,ശത്രുഘ്ന ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് ദോഷ പരിഹാരത്തിനും ഇഷ്ടസന്താന ലബ്ദിക്കും ഉത്തമമാണെന്നാണ് വിശ്വാസം. 
തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം (ഭരതക്ഷേത്രം), എറണാകുളം ജില്ലയിലെ മൂഴിക്കുളത്തെ ലക്ഷ്മണ ക്ഷേത്രം, പയമ്മല്‍ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് നാലമ്പലങ്ങള്‍. തൃപ്രയാറിലെ ശ്രീരാമ ക്ഷേത്രം സന്ദര്‍ശിച്ചാണ് നാ‍ലമ്പലം യാത്ര തുടങ്ങുന്നത്. പയമ്മേല്‍ ശത്രുഘ്ന ക്ഷേത്രം സന്ദര്‍ശിച്ച് ഭക്തജനങ്ങള്‍‍ യാത്ര അവസാനിപ്പിക്കുന്നു. തൃപ്രയാര്‍ ക്ഷേത്രത്തില്‍ ഹനുമാനെ തൊഴുത് ശ്രീരാമൻ്റെ നിര്‍മാല്യ ദര്‍ശനത്തോടെയാണ് നാലമ്പല തീര്‍ഥാടനം തുടങ്ങുന്നത്. കോട്ടയം ജില്ലയിലും നാലമ്പലങ്ങളുണ്ടെന്നത് ശ്രദ്ധേയമാണ്. 

തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരതക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്നക്ഷേത്രം എന്നിവിടങ്ങളിലെ ദര്‍ശനമാണ് കര്‍ക്കടകത്തില്‍ പുണ്യമായി കരുതുന്നത്. തൃപ്രയാറില്‍ നിന്ന് പുറപ്പെട്ട് കൂടല്‍മാണിക്യം, മൂഴിക്കുളം വഴി പായമ്മല്‍ വരെയുള്ള ക്ഷേത്രങ്ങളില്‍ ഒറ്റ ദിവസംകൊണ്ട് ദര്‍ശനം നടത്തി വരുന്നതാണ് രീതി. 
തൃപ്രയാര്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ മൂന്നിന് ദര്‍ശനം തുടങ്ങും. ഉച്ചക്ക് 12.30ന് അടച്ച് വൈകീട്ട് അഞ്ചിന് വീണ്ടും തുറന്ന് രാത്രി എട്ടു വരെ ദര്‍ശനം അനുവദിക്കും. 

Book trip
https://g.page/Guruvayur-taxi

No comments:

Post a Comment